കൂത്ത്പറമ്പിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ ലക്ഷണമൊത്ത കഞ്ചാവ് ചെടികൾ ; എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.

വീടിൻ്റെ അടുക്കളത്തോട്ടത്തിൽ നിൽക്കുന്ന ചെടികളിൽ കഞ്ചാവ് ചെടിയുണ്ടെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവില്ല. എന്നാൽ കൂത്ത്പറമ്പിൽ നിന്നെത്തിയ എക്സൈസ് പാർട്ടിക്ക് ഇത് വളരെ എളുപ്പം സാധിച്ചു. ഒട്ടേറെ കഞ്ചാവു കേസുകളിലെ പ്രതി കൈതേരി കണ്ടംകുന്ന് കപ്പണ സ്വദേശി പി.വി. സിജിഷ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ ചുമതലവഹിക്കുന്ന പിണറായി റേഞ്ച് എക്സൈ സ് ഇൻസ്പെക്ടർ സുബിൻ രാജും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിൽ കൈതേരി കപ്പണ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും മൂന്ന് കഞ്ചാവ് ചെടികൾ പിടികൂടിയത്. കണ്ടംകുന്ന് കൈതേരി ലക്ഷംവീട് കോളനിയിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ 84 സെന്റീമീറ്ററും,
65 സെന്റീമീറ്ററും, 51 സെന്റീ മീറ്ററും വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് പിടികൂടിയത്. കൂത്തുപറമ്പ്, മാനന്തവാടി സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു സിജിഷ്.
Symptomatic cannabis plants in the kitchen garden of the house in Koothparam; The accused ran away on seeing the excise team